കറുകച്ചാൽ: കറുകച്ചാൽ വെട്ടിക്കാവുങ്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ സർപ്പദേവതകൾക്ക് ആണ്ടുതോറും നടത്തുന്ന സർപ്പപൂജ, നൂറുംപാലും, വിശേഷാൽ പൂജകൾ എന്നിവ നാളെ രാവിലെ 7 മുതൽ നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വവും ക്ഷേത്രം മേൽശാന്തി വേണാട്ട് ഇല്ലം കണ്ണൻ കുമാരൻ നമ്പൂതിരി സഹകാർമികത്വവും വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : 996676096, 9947109796.