കാണക്കാരി: കോളവേലിൽ ജെജി ഫിലിപ്പ് ജെയിംസ് മെമ്മോറിയൽ ഫുട്‌ബോൾ ഗ്രൗണ്ട് നിർമ്മാണത്തിന് തുടക്കമായി. കെ.യു ജെയിംസ് കോളവേലിൽ സൗജന്യമായി നൽകിയ 80 സെന്റ് സ്ഥലത്താണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർവഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി. സൗജന്യമായി സ്ഥലം വിട്ടുനൽകിയ ജെ.യു ജെയിംസ് കോളവേലിലിനെ ജില്ലാപഞ്ചായത്തംഗം നിർമ്മല ജിമ്മി ആദരിച്ചു. വിനീത രാഗേഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ ആമുഖ പ്രസംഗം നടത്തി. ബെവിൻ ജോൺ വർഗ്ഗീസ്, ആഷ ജോബി, ലൗലിമോൾ വർഗീസ്, ബിൻസി സിറിയക്, തമ്പി ജോസഫ്, ശ്രീജ ഷിബു, വി.ജി അനിൽകുമാർ, ജോർജ്ജ് ഗർവ്വാസീസ്, ശ്രീകുമാർ എസ് കൈമൾ, സോണി സി.ഹരിബാൽ, ബിലാൽ കെ.റാം, പ്രിൻസ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.