കൊല്ലാട്: കൊല്ലാട് മലമേൽക്കാവ് ശ്രീവനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ 30ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കം. തന്ത്രി കുരുപ്പക്കാട്ട്മന നാരായണൻ നമ്പൂതിരി, മേൽശാന്തി അഭിജിത്ത്, യജ്ഞാചാര്യൻ മേഴത്തൂർ സുദർശനൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് വൈകിട്ട് 4ന് എസ്.എൻ.ഡി.പി 29ാം നമ്പർ കൊല്ലാട് ശാഖയിൽ നിന്നും വിഗ്രഹഘോഷയാത്ര. 7ന് സമ്മേളനം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് പി.എൻ ജോഷി അദ്ധ്യക്ഷത വഹിക്കും. മേഴത്തൂർ സുദർശനൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിക്കും. ഡോ.പരമേശ്വരക്കുറുപ്പ്, അനൂപ്, രാജൻ എന്നിവർ പങ്കെടുക്കും. അഭിജിത്ത് അനിരുദ്ധൻ സ്വാഗതവും ഷാജി ആർ.പടിഞ്ഞാറേമഠം നന്ദിയും പറയും. തുടർന്ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം, കലവറ നിറയ്ക്കൽ. എല്ലാ ദിവസവും രാവിലെ 7ന് ഭാഗവതപാരായണം.

12ന് രാവിലെ 10ന് വരാഹാവതാരം, 12ന് പ്രഭാഷണം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് ഭജന. 13ന് രാവിലെ 10ന് നരസിംഹാവതാരം, 12ന് പ്രഭാഷണം, പ്രസാദമൂട്ട്, വൈകിട്ട് 5.30ന് മഹാസുദർശന ഹോമം, 7ന് ഭജന,. 14ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 12ന് ഉണ്ണിയൂട്ട്, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് തൊട്ടിൽപൂജ, 7ന് പ്രഭാഷണം. 15ന് രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം, ഔഷധസേവ, 11.30ന് ഗോവിന്ദപട്ടാഭിഷേകം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന. 16ന് രാവിലെ 10ന് രുഗ്മിണീസ്വയംവരം, 12ന് മംഗല്യഹോമം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, വൈകിട്ട് 7ന് പ്രഭാഷണം. 17ന് രാവിലെ 10ന് കുചേലഗതി, 11ന് നവഗ്രഹപൂജ, 11.30ന് പ്രഭാഷണം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ഭജന. 18ന് രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് മഹാപൂർണ്ണാഹൂതി ദർശനം, സമൂഹപ്രാർത്ഥന, 10ന് ശ്രീകൃഷ്ണ ഭഗവത് സ്വർഗാരോഹണം, 12ന് ശുകപൂജയും ഭാഗവത സമർപ്പണവും, 12.30ന് മഹാപ്രസാദമൂട്ട്, 3ന് അവഭൃഥസ്‌നാന ഘോഷയാത്ര തുടർന്ന് ദീപാരാധന, വലിയകാണിക്ക.