ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി കാവടിഘോഷയാത്രാ സംഘാടനത്തിന് ചിറക്കടവ് വടക്കുംഭാഗം കാവടിസംഘം ഒരുക്കങ്ങൾ തുടങ്ങി. കണച്ചുമല ബിൽഡിംഗിലെ ഓഫീസ് പ്രസിഡന്റ് രാജൻ പൂവക്കാട്ട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രാജൻ പൂവക്കാട്ട്(പ്രസി.), സതീഷ് ഇടമനക്കന്നേൽ(സെക്ര.), സരേഷ് ആക്കാട്ട്, ശരത് കിടങ്ങാട്ട്(ജോ.സെക്ര.), മുരളീധരൻനായർ വാക്കയിൽ(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ശ്രീകുമാർ കണച്ചുമല, അഭിലാഷ് പുതിയവീട്ടിൽ, ചെല്ലപ്പപ്പണിക്കർ പുതിയവീട്ടിൽ, സദാശിവൻ വലിയവീട്ടിൽ, അനിൽ കളരിക്കൽ, സന്തോഷ് കണച്ചുമല, വിശ്വംഭരൻ മുളയന്നൂർ, ആനന്ദ് മണിവിലാസ്, അശോകൻ വാക്കയിൽ എന്നിവർ സംസാരിച്ചു.