കോട്ടയം: ജപ്പാനിൽ 2026ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ദേശീയ കരാട്ടെ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് മുതൽ 14 വരെ ഷില്ലോംഗിൽ സ്‌പോർട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ നടത്തുന്ന സെലക്ഷൻ ട്രയൽസിൽ കോട്ടയം സ്വദേശിനി സിനി യോഗ്യത നേടി. 61 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന സിനി 2018 മുതൽ സംസ്ഥാന ചാമ്പ്യനും 2021 മുതൽ യൂണിവേഴ്‌സിറ്റി ചാമ്പന്യും 2023ൽ ഡൽഹിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും ഭോപ്പാലിൽ നടന്ന ഇന്റർ യൂണിവേഴ്‌സിറ്റി മത്സരത്തിലും വെള്ളി മെഡൽ കരസ്ഥമാക്കി.