കോട്ടയം: ഏറ്റുമാനൂരിൽ ബി.ജെ.പി പ്രവർത്തകരെ സി.പി.എം ആക്രമിച്ചതായി ആരോപിച്ച് കോട്ടയം നഗരത്തിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം. പ്രകടനം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചതിനെ തുടർന്ന്, പ്രവർത്തകർ പിരിഞ്ഞു. ഇതിനിടെ, ഓട്ടോ ടാക്‌സി സ്റ്റാൻഡിന് സമീപം സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപിച്ച കൊടിമരം ബി.ജെ.പി പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ സി.ഐ.ടി.യു പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചു. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.