കാഞ്ഞിരപ്പള്ളി: പള്ളിക്കത്തോട്, മണിമല ഗ്രാമപഞ്ചായത്തുകളിലെ വികസനസദസ് ഇന്ന് നടക്കും.
പള്ളിക്കത്തോട്ടിലെ വികസനസദസ് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗവ ചീഫ് വിപ്പ് ഡോ എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷയാകും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തും. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ അഡ്വ. ബി.അശോക് ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.
മണിമല ഗ്രാമപഞ്ചായത്തിലെ വികസനസദസ് രാവിലെ 10ന് കരിമ്പനക്കുളം എസ്.എച്ച്.പാരീഷ് ഹാളിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ് അദ്ധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. എ. ജസ്സിയ ബീവിയും അവതരിപ്പിക്കും.