ഏഴാച്ചേരി: 163ാം നമ്പർ ശ്രീരാമകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ഇന്നലെ നടന്നു. എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രതിനിധി സോമനാഥൻ നായർ അക്ഷയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം താലൂക്ക് യൂണിയൻ ഭരണസമിതിയംഗം കെ.എൻ.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ പട്ടിക പി.എസ്.ശശിധരൻ നായർ അവതരിപ്പിച്ചു. ആർ.സുനിൽകുമാർ അനുവാദകനായിരുന്നു. ഭരണസമിതിയിലേക്ക് റ്റി.എൻ.സുകുമാരൻ നായർ (പ്രസിഡന്റ്), പി.എൻ.ചന്ദ്രശേഖരൻ നായർ (സെക്രട്ടറി), കെ.ജി. ഭാസ്‌കരൻ നായർ (ഖജാൻജി), ആർ.സുനിൽകുമാർ (മീഡിയ കോഓർഡിനേറ്റർ), കെ.ദിലീപ് കുമാർ (വൈസ് പ്രസിഡന്റ്), സുരേഷ് ലക്ഷ്മിനിവാസ് (ജോയിന്റ് സെക്രട്ടറി), ത്രിവിക്രമൻ നായർ, റ്റി.എസ്. ശിവദാസ്, ബാബു പുന്നത്താനം, പ്രസന്നകുമാർ (കമ്മറ്റിയംഗങ്ങൾ), സി.ജി.വിജയകുമാർ, ആർ.ജയചന്ദ്രൻ നായർ (യൂണിയൻ പ്രതിനിധികൾ), ഗോപകുമാർ (ഇലക്ടറോൾ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. റ്റി.എൻ. സുകുമാരൻ നായർ, പി.എൻ. ചന്ദ്രശേഖരൻ നായർ, സുരേഷ് ലക്ഷ്മിനിവാസ്, ആർ. സുനിൽകുമാർ, കെ. ദിലീപ് കുമാർ, ശ്രീജ സുനിൽ, പി.എസ്. ശശിധരൻ നായർ, ചിത്രലേഖ വിനോദ് തുടങ്ങിയവർ ആശംസകൾ നേർന്നു.