കോട്ടയം: ലോക റെക്കോർഡിന് വേണ്ടിയുള്ള കുട്ടികളുടെ കളറിംഗ് മത്സരം നിറം 2കെ 25ന്റെ ആദ്യ റൗണ്ട് 18ന് കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്‌കൂളിൽ നടക്കും. അങ്കണവാടി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. നാലു കാറ്റഗറിയിലാണ് മത്സരം. വിജയികൾക്ക് ഡിസംബറിൽ നടക്കുന്ന ലോക റെക്കോർഡ് കളറിംഗ് മത്സരത്തിലേയ്ക്ക് സെലക്ഷൻ ലഭിക്കും. മെന്റോര ഇവന്റ്‌സ് കോട്ടയവും മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്‌കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും. ഫോൺ: 918089833475, 917034308532. വാട്‌സപ്പ്: 7994301992.