മാടപ്പള്ളി : ഗുരുധർമ്മ പ്രചാരണ സഭ മാടപ്പള്ളി യൂണിറ്റ് യോഗം യൂണിറ്റ് സെക്രട്ടറി ഷിംന കുടിലിലിന്റെ ഭവനത്തിൽ നടന്നു. പ്രസിഡന്റ് പ്രഭാകരൻ വാച്ചിറ അദ്ധ്യക്ഷത വഹിച്ചു. കിടപ്പ് രോഗികൾക്കുള്ള സഹായ പദ്ധതിയായിട്ടുള്ള 5000 രൂപ ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാറിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് പ്രഭാകരൻ വാച്ചിറ കൈമാറി. റിനി, ഗംഗ സലിംകുമാർ, പ്രിയ ഷിബു, കമ്മറ്റി അംഗങ്ങളായ വത്സമ്മ സോമൻ, ഷീലാ സാബു എന്നിവർ പങ്കെടുത്തു. യോഗത്തിൽ പ്രാർത്ഥനായോഗം മാസത്തിൽ രണ്ട് തവണ നടത്താൻ തീരുമാനിച്ചു. ക്ഷേത്രങ്ങൾ സന്ദർശിക്കാനും തീരുമാനിച്ചു. ഗൃഹശുദ്ധിയെ അടിസ്ഥാനമാക്കി ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ഭവനത്തിലെ ഗൃഹനാഥയ്ക്ക് ശുചിത്വ രത്‌ന അവാർഡ് നൽകും.