കുറുപ്പന്തറ: എസ്.എൻ.ഡി.പി യോഗം 2283 ാം നമ്പർ കുറുപ്പന്തറ ശാഖയിലെ ഗുരുകൃപ കുടുംബയൂണിറ്റിന്റെ യോഗം ജലേന്ദ്രൻ കാരുവേലിയുടെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് സാലുവൻ തച്ചേൽ, ശാഖ സെക്രട്ടറി അനീഷ് തിലക്, വൈസ് പ്രസിഡന്റ് രാംദാസ്, വനിതാസംഘം വൈസ് പ്രസിഡന്റ് അംബിക രാംദാസ്, കുടുംബയൂണിറ്റ് കൺവീനർ സുബന്യ എന്നിവർ പ്രസംഗിച്ചു.