വൈക്കം ; പെൻഷൻ പരിഷ്‌കരണവും കുടിശിക ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്നും മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. പെൻഷൻ യൂണിയന്റെ കീഴിലുള്ള വൈക്കം ടൗൺ, നോർത്ത് യൂണിറ്റ്, സൗത്ത് യൂണിറ്റ്, സാംസ്‌കാരിക വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ ടൗൺ എസ്.എൻ.ഡി.പി ഹാളിൽ നടന്ന കുടുംബ സംഗമവും കലാമേളയും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സി. കുമാരൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗിറ്റാറിസ്റ്റ് വൈക്കം സലിം കലാമേള ഉദ്ഘാടനം ചെയ്തു. മെറിറ്റ് അവാർഡ് വിതരണം പി.ബി.മോഹനൻ നടത്തി. കൺവീനർ കെ.മോഹനൻ ചാക്കര, നോർത്ത് പ്രസിഡന്റ് കെ. പി. സുദാകരൻ, സൗത്ത് പ്രസിഡന്റ് കെ.സി.ധനബാലൻ, വനിതാ വേദി കൺവീനർ കെ.പി.സുലേഖ, പി.ആർ.രാജു, എൻ.ആർ.പ്രദീപ്കുമാർ, കെ.മനോഹരൻ എന്നിവർ പ്രസംഗിച്ചു.