വൈക്കം : എസ്.എൻ.ഡി.പി യോഗം 1008-ാം നമ്പർ എഴുമാന്തുരുത്ത് ശാഖയുടെ കീഴിലുള്ള ശ്രീ കുന്നുമ്മേൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞം ഇന്ന് മുതൽ 21 വരെ നടക്കും. വിഗ്രഹ ഘോഷയാത്ര ഇന്ന് രാവിലെ 9.30 ന് കല്ലറ ശാരദാദേവി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഭദ്രദീപ പ്രകാശനം രാത്രി 7 ന് റിട്ട. ബ്രിഗേഡിയർ എസ്.ഷീല നിർവഹിക്കും. തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ വിഗ്രഹ പ്രതിഷ്ഠ നടത്തും. യജ്ഞാചാര്യൻ കലഞ്ഞൂർ ബാബുരാജ് മാഹാത്മ്യ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിൽ ഭൂമി പൂജ, അന്നദാനം, ലളിതാസഹസ്രനാമജപം, അത്താഴഊട്ട്, നരസിംഹാവതാരം, ഭാഗവത പാരായണം, ക്യഷ്ണാവതാരം, ഉണ്ണിയൂട്ട്, ധനൃന്തരിഹോമം, ഗോവിന്ദാഭിഷേകം, രുഗ്മിണി സ്വയംവരം, സ്വയംവര സദ്യ, സർവ്വൈശ്വര്യ പൂജ, കുചേലാഗമനം, പ്രഭാഷണം, അവഭൃഥസ്നാന ഘോഷയാത്ര, സായൂജൃ പൂജ എന്നിവ നടക്കും.