
വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയൻ സംഘടിപ്പിച്ച ദേവരാജൻ സംഗീത സന്ധ്യയും കുടുംബസംഗമവും പ്രസിഡന്റ് എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജി.ദേവരാജൻ ഈണം പകർന്ന ഗാനങ്ങൾ സജിമോൻ, പീതാംബരൻ, മനോജ് കൈമൾ, അനിൽകുമാർ, ശിവപ്രസാദ്, മായ അനിൽ,ഗീത ഗോപകുമാർ, തുടങ്ങിയവർ ആലപിച്ചു. പ്രോഗ്രാം ഡയറക്ടർ അഡ്വ.എം. പി. മുരളീധരൻ,രാജൻ പൊതി,നാരായണൻനായർ, ഐജു.പി.ജേക്കബ്, ബാഹുലേയൻ രാമൻ,സുജാത ശ്രീകുമാർ, അമ്പുജാക്ഷൻ, മനോജ്, അജി തമ്പാൻ, ഗോപകുമാർ, മഹേഷ് നായർ, എസ്. കെ. നായർ തുടങ്ങിയവർ നേതൃത്വം നൽകി.