വൈക്കം : സംസ്ഥാന സർക്കാർ കിഫ്ബി വഴി 16.89 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അക്കരപ്പാടം പാലം ഇന്ന് വൈകിട്ട് 4.30 ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, കെ.ആർ.എഫ്.പി എക്‌സിക്യുട്ടീവ് എൻജിനിയർ സി.ബി. സുഭാഷ് കുമാർ,
ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗോപിനാഥൻ കുന്നത്ത്, ഒ.എം. ഉദയപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ പുഷ്‌കരൻ, ടി. പ്രസാദ്, ടി.പി. രാജലക്ഷ്മി, പാലം നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, സെക്രട്ടറി എ.പി. നന്ദകുമാർ എന്നിവർ പങ്കെടുക്കും.