ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ മൂന്ന് ഗവ.സ്‌കൂളുകളിൽ സൗരോർജ്ജ പാനൽ നിർമ്മാണം ആരംഭിച്ചു. ഇടപ്പാടി അരീപ്പാറ ഗവ.എൽ .പി സ്‌കൂൾ, അളനാട് ഗവ.യു.പി സ്‌കൂൾ, കയ്യൂർ ഗവ.എൽ. പി സ്‌കൂൾ എന്നിവിടങ്ങളിലാണ് സോളാർ പാനൽ സ്ഥാപിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ബീന ടോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, രാഹുൽ ജി കൃഷ്ണൻ, സുധ ഷാജി,പഞ്ചായത്ത് സെക്രട്ടറി റീന വർഗീസ് ഹെഡ്മിസ്ട്രസ് സുജ ബിജു പി.ടി.എ പ്രസിഡന്റ് ജോമോൻ പള്ളിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.