പാലാ : ശമ്പളമില്ലാതെ ജോലി ചെയ്യുന്ന പതിനാറായിരത്തിലധികം അദ്ധ്യാപകരുടെ ചിരകാല അഭിലാഷം സാദ്ധ്യമാക്കാൻ നിലപാട് സ്വീകരിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി മാണി സി.കാപ്പൻ എം.എൽ.എ. എൻ.എസ്.എസ് മാനേജുമെന്റിന് അനുകൂലമായി സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായ വിധി സമാന സ്വഭാവമുള്ളവർക്കും ബാധകമാണെന്ന മാനേജന്റിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം അംഗീകരിച്ചാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിഷയം പൊതുസമൂഹത്തിന്റേയും സർക്കാരിന്റെയും മുന്നിൽ കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.