ചങ്ങനാശേരി: ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസാക്കിയതിന്റെ 20ാം വാർഷികത്തോടനുബന്ധിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറം സംഘടിപ്പിച്ച വിവരാവകാശ നിയമ ബോധവൽക്കരണ ക്ലാസ് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാംഗം ജസ്റ്റിൻ ബ്രൂസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ലാലി മുഖ്യപ്രഭാഷണം നടത്തി. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കാലാവടക്കൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ നൗഷാദ്, അഡ്വ.വി.ആർ രാജു,ഡ്യൂപ ജയിംസ്, ചാക്കോ കാഞ്ഞിരക്കാട്ട് എന്നിവർ പങ്കെടുത്തു.