കോട്ടയം : പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയെടുത്ത തിരുവനന്തപുരം കിളിയൂർ സരോജ വിലാസത്തിൽ വിനീത് കുമാർ (35) നെ ഗാന്ധിനഗർ പൊലീസ് പിടികൂടി. ഗാന്ധിനഗറിലെ വ്യവസായിയുടെ ഫോണിൽ വിളിച്ചശേഷം, കുട്ടിക്ക് ചികിത്സാ സഹായമായി 15000 രൂപ വേണമെന്നാവശ്യപ്പെട്ട് ഗൂഗിൾ പേ വഴി പണം തട്ടിയെടുക്കുകയായിരുന്നു. എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജയപ്രകാശ്, പി.ആർ സുശീലൻ, രഞ്ജിത്ത്, അനൂപ്, സുനു ഗോപി എന്നിവരും അറസ്റ്റിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കി.