മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ മലങ്കര സഭയുടെ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന അമ്പത്തിയൊന്നിന്മേൽ കുർബാനയ്ക്കായി തയ്യാറാക്കുന്ന ജർമ്മൻ മോഡൽ പന്തലിന്റെ കാൽനാട്ട് നടന്നു. കത്തീഡ്രൽ സഹവികാരിമാരായ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ജെ.മാത്യു മണവത്ത് കോർ എപ്പിസ്‌കോപ്പ, ഫാ.കുറിയാക്കോസ് കാലായിൽ, ഫാ.ഗീവർഗീസ് നടുമുറിയിൽ, ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ.ലിറ്റു ജേക്കബ് തണ്ടാശ്ശേരിയിൽ, ഫാ.സനോജ് കരോട്ടെക്കുറ്റ് എന്നിവർ സഹകാർമികത്വം വഹിച്ചു. ട്രസ്റ്റിമാരായ സുരേഷ് കെ.എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി.ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, സെക്രട്ടറി പി.എ ചെറിയാൻ പുത്തൻപുരക്കൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.