കോട്ടയം : അകലക്കുന്നം സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിന്റെയും റബർ ഗ്രോബാഗ് പച്ചക്കറി പദ്ധതിയുടെയും ലോഗോപ്രകാശനവും പ്രദർശനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൈവിതരണവും നടത്തി. പൂവത്തിളപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ്, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി, അശോക് കുമാർ പൂതമന, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ, മുൻ സ്ഥിരംസമിതി അധ്യക്ഷ ടെസി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോർജ് തോമസ്, ഷാന്റി ബാബു, കെ.കെ. രഘു, ജീനാ ജോയി എന്നിവർ പങ്കെടുത്തു.