കോട്ടയം : ലഹരിയിൽ അകപ്പെടുന്നവരെ മോചിപ്പിക്കുന്നതിന് സമൂഹത്തെ ഉണർത്താൻ പ്രൗഡ് കേരള ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയത്ത് വാക്കത്തോൺ നടക്കും. 16 ന് രാവിലെ 6.30ന് കളക്ടറ്റ് പടിക്കൽ നിന്നാരംഭിച്ച് കെ.കെ റോഡു വഴി ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിക്കും. ചീഫ് പേട്രൺ രമേശ് ചെന്നിത്തല നേതൃത്വം നൽകും. ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടക്കുമെന്ന് സ്വാഗതസംഘം രക്ഷാധികാരികളായ ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ അറിയിച്ചു.