പള്ളിക്കത്തോട് : പള്ളിക്കത്തോട് പഞ്ചായത്ത് വികസന സദസ് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ വിപിന ചന്ദ്രൻ, അശ്വതി സതീഷ്, മോളി വിൽസൺ, ജെസ്സി ബെന്നി, ആശ ഗിരീഷ്, അനിൽ കുന്നക്കാട്ട്, ജിന്റോ സി.കാട്ടൂർ, അനിൽകുമാർ, കെ.എൻ വിജയൻ, അനിത വിനോദ്, സൗമ്യ റോസിലിൻ, ജോളി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി മായ എം.നായർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു.