കാഞ്ഞിരപ്പള്ളി : നഗരത്തോട് ചേർന്നുള്ള പാറക്കടവിൽ മൊബൈൽ ടവർ സ്ഥാപിച്ച് ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഇപ്പോൾ ആനിത്തോട്ടം ടവറിന്റെ പരിധിയിലാണ് പാറക്കടവും പരിസര പ്രദേശങ്ങളായ പത്തേക്കർ, ഇല്ലത്തുപറമ്പിൽ പടി കൊടുവന്താനം, കൊടുവന്താനം ടോപ്പ്, കല്ലുങ്കൽ നഗർ ചെട്ടി പറമ്പ് ലെയ്ൻ എന്നീ പ്രദേശങ്ങൾ. നിലവിൽ റേഞ്ച് കിട്ടാതെ വരുന്നത് ഉപഭോക്താക്കളെ വല്ലാതെ ബാധിക്കുന്നുണ്ട്. പാറക്കടവിൽ പുതിയ ടവർ സ്ഥാപിക്കുക,ആനി ത്തോട്ടം ടവറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ചാമംപതാലിലും പരിസര പ്രദേശങ്ങളിലും ടവറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ ബി .എസ്. എൻ. എൽ ജനറൽമാനേജർക്ക് നിവേദനം നൽകി.