ozhiv

ഏറ്റുമാനൂർ: ഗവ ഐ.ടി.ഐയിൽ വെൽഡർ ട്രേഡിലേയ്ക്ക് 16 ന് രാവിലെ 10 ന് ദിവസ വേതനാടിസ്ഥാനത്തിൽ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്നവരിൽ നിന്ന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും ഒരു വർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷ പരിചയവും അല്ലെങ്കിൽ വെൽഡർ ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷ പരിചയവും ആണ് യോഗ്യത. രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ എത്തണം. ഫോൺ : 0481 2535562.