കോട്ടയം: പെൻഷൻ വാഗ്ദാനം ചെയ്ത് പ്രവാസികളിൽനിന്ന് വ്യാപക പണപ്പിരവു നടത്തിയ കോട്ടയം ആസ്ഥാനമായുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രവാസി കമ്മിഷൻ അറിയിച്ചു. അംഗത്വ ഫീസ്, അംശദായം എന്നീയിനങ്ങളിലാണ് പണം വാങ്ങിയത്. ഇരുപത്തയ്യായിരത്തോളം പേർ അംഗത്വമെടുത്തതായാണ് വിവരം. ഇവർക്ക് അംഗത്വ കാർഡ് നൽകുകയും ചെയ്തു.

ഈ സംഘടനയ്ക്ക് നോർക്കയുടെയോ നോർക്ക റൂട്ട്സിന്റെയോ അംഗീകാരമില്ലെന്ന് കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. ഇന്നലെ കളക്‌ട്രേറ്റിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ ഈ സംഘടനയ്‌ക്കെതിരായ പരാതികളും പരിഗണിച്ചിരുന്നു. സംഘടനയ്‌ക്കെതിരെ നിയമ നടപടികൾക്ക് നിർദ്ദേശം നൽകി.. 126 പരാതികൾ പരിഗണിച്ചു. പുതിയതായി ലഭിച്ച 74 പരാതികളും ഇതിൽ ഉൾപ്പെടുന്നു.