കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ അതി ബുദ്ധി സി.പി.എം. ദേശീയ സെക്രട്ടറി എം.എ ബേബിയെയും സിപിഎമ്മിനേയും,വെട്ടിലാക്കിയെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. ഇ.ഡി പിണറായിയുടെ മകൻ വിവേക് കിരണിന് സമൻസ് അയച്ചതായി വന്ന വാർത്തയെപ്പറ്റി എം.എ.ബേബി പ്രതീകരിച്ചത് സമൻസു കിട്ടി എന്നും, ഈ.ഡി.തന്നെ പിന്നോട്ടുപോയി എന്നുമായിരുന്നു. മുഖ്യമന്ത്രിയോട് ആലോചിക്കാതെ ബേബി ഉത്തരം പറയുകയില്ല. അപ്പോൾ കള്ളം പറയുന്നത് മുഖ്യമന്ത്രി തന്നെയാണെന്നും തോമസ് പറഞ്ഞു. പാർട്ടിയോ,പർട്ടി ജനറൽ സെക്രട്ടറിയോ എത്ര കുഴപ്പത്തിലായാലും താനും തന്റെ കുടുംബവും രക്ഷപെടണമെന്നാണ് പിണറായി ആലോചിക്കുന്നതെന്നും തോമസ് വ്യക്തമാക്കി.