കിടങ്ങൂർ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 5ലക്ഷം രൂപ വിനിയോഗിച്ച് കിടങ്ങൂർ ചെക്ഡാമിൽ പന്ത്രണ്ടാം വാർഡിന്റെ ഭാഗത്ത് മിനിപാർക്കിന്റെ നിർമ്മാണം പൂർത്തിയായി.
മിനിപാർക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകന്നേരം 5.30ന് ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിക്കും.