കോട്ടയം: കനത്ത കാറ്റിലും മഴയിലും തോട്ടയ്ക്കാട് വീടിന് കനത്തനാശം. തോട്ടയ്ക്കാട് പറപ്പള്ളിതാഴെ മോഹൻദാസിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. വൈകിട്ട് അഞ്ചരയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് വീടിന് നാശനഷ്ടമുണ്ടായത്. വീടിന്റെ അടുക്കള ഭാഗവും നിലംപൊത്തി. അപകടസമയത്ത് വീട്ടിലുള്ളവർ വരാന്തയിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.