കോട്ടയം : ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരെ സമൂഹനടത്തം ഇന്ന് രാവിലെ 6ന് കോട്ടയത്ത് നടക്കും. കളക്ട്രേറ്റിന് മുന്നിൽ നിന്ന് ആരംഭിച്ച് ഗാന്ധി സ്‌ക്വയർ വരെ നീളുന്ന യാത്രയിൽ കോട്ടയത്തെ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും. ഗാന്ധിസ്‌ക്വയറിൽ സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തല ജാഥാംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.