കോട്ടയം: ബി.ഇ.എഫ്.ഐ സ്ഥാപക ദിനാചരണദിനം ബാങ്ക് ജീവനക്കാർ ജില്ലയിൽ ആചരിച്ചു. ബി.ഇ.എഫ്.ഐ ഓഫീസിൽ ജില്ലാ സെക്രട്ടറി കെ.കെ ബിനു പതാക ഉയർത്തി. വിവിധ ഏരിയകളിൽ സ്ഥാപക ദിനാചരണം നടന്നു. വൈക്കത്ത് കേരള ബാങ്കിന് മുന്നിൽ ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി ഷാ, പാലായിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം യു. അഭിനന്ദ്, കടുത്തുരുത്തിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപം സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ജേക്കബ്, മുണ്ടക്കയത്ത് കേരള ഗ്രാമീണ ബാങ്കിന് മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ, കോട്ടയത്ത് എസ്.ബി.ഐ ടൗൺ ശാഖയ്ക്ക് മുന്നിൽ ജില്ലാ പ്രസിഡൻ്റ് രമ്യാ രാജ്, ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ജില്ലാ സെക്രട്ടറി കെ.കെ. ബിനു എന്നിവർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക,സഹകരണ മേഖലയുടെ കോർപ്പറേറ്റ് വത്ക്കരണം അവസാനിപ്പിക്കുക, ജീവനക്കാരെ നിയമിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് ഹാജരായത്.