കോട്ടയം: കീഴുക്കുന്നിൽ എ.ആർ ക്യാമ്പിനു സമീപം ആക്രമണം നടത്തിയ തെരുവുനായ ചത്തു. പൊലീസ് ഉദ്യോഗസ്ഥർ അടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മൂന്നു ദിവസത്തോളമായി പ്രദേശത്ത് ഓടിനടന്ന് നാട്ടുകാരെയും മൃഗങ്ങളെയും ഉൾപ്പെടെ ആക്രമിച്ച നായ ഇന്നലെ ഉച്ചയോടെ ചത്തു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നായയുടെ കടിയേറ്റ് നാലോളം പൂച്ചകളും, നായ്ക്കളും ചത്തു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പേ വിഷ ബാധ ലക്ഷണങ്ങളുമായി നായ അലഞ്ഞു തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതോടെ നഗരസഭ അംഗങ്ങൾ വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.