കോട്ടയം: നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിൽ പിതൃയജ്ഞത്തിന് തിരിതെളിഞ്ഞു. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ ഭദ്രദീപ പ്രോജ്വലനം നടത്തി. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ യജ്ഞസന്ദേശം നൽകി. ജോ.കൺവീനർ വി.ശശികുമാർ ആചാര്യവരണവും പിതൃയജ്ഞ ജനറൽ കമ്മിറ്റി കൺവീനർ എസ്.ദേവരാജൻ ഗ്രന്ഥസമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ, തന്ത്രി ജിതിൻ ഗോപാൽ, മേൽശാന്തി എ.ആർ രജീഷ് ശാന്തി എന്നിവർ നേതൃത്വം നൽകി. ഭാഗവതസത്സംഘം യജ്ഞാചാര്യൻ ഗണേഷ് കെ.പെരുമാൾ, ചെങ്ങന്നൂർ മോഹനവാര്യർ എന്നിവർ പാരായണ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ഏഴു ദിവസം നീണ്ടുനിൽക്കുന്ന പിതൃയജ്ഞത്തിൽ എല്ലാ ദിവസവും ഗുരുപൂജ, ഗണപതിഹോമം, തിലഹവനം, ഭഗവതിസേവ, പിതൃപൂജ , കൂട്ടനമസ്‌കാരം, വിഷ്ണു സഹസ്രനാമജപം, ലളിതാ സഹസ്രനാമ ജപം എന്നീ പൂജകളും, ഭാഗവത (മൂലം) ശ്രവണവും ഉണ്ടായിരിക്കും. 18, 19 തീയതികളിൽ സുകൃത ഹോമം 20ന് ചക്രാബ്ജ പൂജ, 21ന് സായൂജ്യ പൂജ എന്നിവ നടക്കും.
എല്ലാ ദിവസവും ഭക്തർക്ക് പൂജകളിൽ പങ്കുചേരാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.