മുണ്ടക്കയം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരള കോൺഗ്രസ് ഇഞ്ചിയാനി മേഖലാ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി അറത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി അഡ്വ:സോണി തോമസ് ഉദ്ഘാടനം ചെയ്തു. ജിജി നിക്കോളാസ്, അജീഷ് വേലനിലം, എം.വി വർക്കി, ജോണി ആലപ്പാട്ട്,ബാബു മേപ്പുറത്ത്, തങ്കച്ചൻ ചെന്നക്കാട്ടുകുന്നേൽ, ബാബു കളപ്പുരപറമ്പിൽ, വർക്കിച്ചൻ പൊയ്മുക്കിൽ, മനു പൂവത്തോലിൽ തുടങ്ങിയവർ സംസാരിച്ചു.