തലയോലപ്പറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കലാമേള 'സർഗ്ഗമാധുരി 2025' 18ന് തലയോലപ്പറമ്പിൽ നടക്കും. ഗവ.യുപി സ്‌കൂളിലെ വിവിധ വേദികളിലായി ബ്ലോക്കിലെ ഏഴ് യൂണി​റ്റുകളിൽ നിന്നുള്ള കലാപ്രതിഭകൾ പതിനെട്ടിനങ്ങളിൽ മാ​റ്റുരയ്ക്കും.നാടക നടൻ പ്രദീപ് മാളവിക കലാമേള ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.എസ്.ജയചന്ദ്രൻനായർ മുഖ്യാതിഥിയായിരിക്കും. ബ്ലോക്ക് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ചേരുന്ന സമാപന സമ്മേളനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ് ഉദ്ഘാടനം ചെയ്യും.