
പരീക്ഷാ കേന്ദ്രം അനുവദിച്ചു
ഒക്ടോ. 21ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ,ബി.കോം (സി.ബി.സി.എസ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്കുള്ള കേന്ദ്രങ്ങൾ അനുവദിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ബി വോക്ക് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ 2019 മുതൽ 2022 വരെ അഡ്മിഷനുകൾറീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോ. 24വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) മൂന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോ. 23വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോ. 24വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോ. 27 വരെയും അപേക്ഷ സ്വീകരിക്കും.