കോട്ടയം: എ.എസ്.ഐ.എസ്.സി റീജിയണൽ സ്‌കൂൾ കലോത്സവത്തിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അരങ്ങുണർന്നു. ചലച്ചിത്രനടൻ ഡോ.റോണി ഡേവിഡ് വിശിഷ്ടാതിഥിയായിരുന്നു. റീജിയൺ പ്രസിഡന്റ് ഫാ.സിൽവി ആന്റണി അദ്ധ്യക്ഷത വഹിച്ചു. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധിപൻ ഡോ.കുര്യൻ ചാലങ്ങാടി,​ എ.എസ്.ഐ.എസ്.സി. കേരള റീജിയൺ സെക്രട്ടറിയും ട്രഷററും മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ.ഡോ.ജെയിംസ് മുല്ലശ്ശേരി,​ റീജിയണൽ കലോത്സവം കോഡനേറ്റർ ഫാ. ഷനോ കളപ്പുരക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ.ഇന്ദു പി.നായർ തുടങ്ങിയവർ പങ്കെടുത്തു. 6 സോണുകളിലായി നടന്ന സോൺ തല മത്സരങ്ങളിൽ വിജയികളായ രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്.