പുതുപ്പള്ളി: ഫെഡറൽ ബാങ്ക് റിട്ട ചീഫ് മാനേജറും ആശ്രയാ ട്രസ്റ്റിന്റെ സെക്രട്ടറിയും പാറേട്ട് മാർ ഈവാനിയോസ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്ററും നിലയ്ക്കൽ പള്ളി ട്രസ്റ്റിയുമായിരുന്ന അന്തരിച്ച പുതുപ്പള്ളി ഇഞ്ചക്കാട്ട് ചാലുങ്കൽ നൈനാൻ കുര്യൻ അനുസ്മരണ സമ്മേളനം നാളെ ഉച്ചയ്ക്ക് 3.30ന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി മിനി പാരിഷ് ഹാളിൽ നടക്കും. 'മെമ്മറിസ് ആൻഡ് റിഫ്ളക്ഷൻസ്; ഓർമ്മകളുടെ കണക്കുപുസ്തകം' മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ ചടങ്ങിൽ പ്രകാശനം ചെയ്യും. എം.ജി യൂണിവേഴ്സിറ്റി റിട്ട.പബ്ലിക്കേഷൻസ് ഡയറക്ടർ കുര്യൻ കെ.തോമസ് പുസ്തകം പരിചയപ്പെടുത്തും. ചാണ്ടി ഉമ്മൻ എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജേക്കബ് മാത്യു ചന്ദ്രത്തിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും.