
ചങ്ങനാശേരി : ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചു. ആരോപണ വിധേയനായ ആൾ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് കണ്ട് പെരുന്ന കരയോഗം രാജി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നൽകിയ രാജിക്കത്ത് ഇന്നലെ ചേർന്ന യോഗം അംഗീകരിച്ചു.