ചങ്ങനാശേരി : ഗുരുധർമ്മ പ്രചരണ സഭ ചങ്ങനാശേരി നിയോജക മണ്ഡലം കൺവെൻഷൻ 19 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു വാഴയിലിന്റെ കടമാഞ്ചിറയിലുള്ള വസതിയിൽ നടക്കും. സഭ ജില്ലാ പ്രസിഡന്റ് ആർ. സലിം കുമാർ ഉദ്ഘാടനം ചെയ്യും. ബാബു വാഴയിൽ അദ്ധ്യക്ഷത വഹിക്കും. ഷാജു കുമാർ തമ്പലക്കാട്ട്, ഷിബു മൂലേടം തുടങ്ങിയവർ പങ്കെടുക്കും.