കോട്ടയം: വനം വന്യജീവി വകുപ്പ് പെരിയാർ ടൈഗർ റിസർവ് അഴുത റേഞ്ചിലെ കവണാറ്റിൻകര ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന പരിസ്ഥിതി പഠനക്യാമ്പ് സംഘടിപ്പിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി.ബെന്നി ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ അസി.നേച്ചർ എജുക്കേഷൻ ഓഫീസർ സി.ജി. സുനിൽ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരികുമാരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രജിത,രമേശൻ, ശ്രീജിത്ത് സ്‌കൂളിലെ അദ്ധ്യാപകരായ വിജയകുമാർ,അഞ്ജലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വനംവകുപ്പിന്റെ സർട്ടിഫിക്കറ്റും വിതരണം ചെയ്തു