varna

വൈക്കം : വൈക്കം വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണക്കൂടാരം സി.കെ.ആശ എം. എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ. ജെ. പ്രസാദ്, നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് , പ്രഥമാദ്ധ്യാപിക ആർ. ശ്രീദേവി, ഡോ. പി. വിനോദ്, പ്രിൻസപ്പൽ ജി. ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിൽ നിന്ന് ജില്ലാ ടീമിലേക്ക് സെലക്ഷൻ നേടിയ കായിക താരങ്ങളെ കൗൺസിലർ ലേഖ ശ്രീകുമാർ ആദരിച്ചു. വർണ്ണകൂടാരത്തിന്റെ ശില്പികളെ വാർഡ് കൗൺസിലർ ബി. രാജശേഖരൻ നായർ ആദരിച്ചു.