കാഞ്ഞിരപ്പള്ളി:ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ വിവിധ റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അറിയിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയായി. നിർമ്മാണം വൈകാതെ ആരംഭിക്കും.
കാഞ്ഞിരപ്പള്ളി നൈനാർ മസ്ജി ദ് റോഡ് (9 ലക്ഷം ), പേട്ട സ്‌കൂൾ വട്ടക്കുഴി പാറക്കടവ് (4 ലക്ഷം ), ഇടപേട്ട ഗണപതിയാർ കോവിൽ റോഡ് ( 3 ലക്ഷം ),വാളിക്കൽ ജംഗ്ഷൻ കൊടു വന്താനം റോഡ് ( 2 ലക്ഷം). പത്തേക്കർ റോഡ് ( ഒന്നര ലക്ഷം ),മുത്തിയ പാറ പത്തേക്കർ റോഡ് ( ഒന്നര ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.