
ചങ്ങനാശേരി : വിജയപുരം രൂപത ശതാബ്ദിയ്ക്ക് മുന്നോടിയായി നടക്കുന്ന സിനഡാത്മക കോൺക്ലേവിന്റെ തിരുവല്ലാ മേഖലാ തല കോൺക്ലേവ് മേരി മൗണ്ട് റോമൻ കത്തോലിക്കാ പള്ളിയിൽ സഹായമെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ
ഉദ്ഘാടനം ചെയ്തു. രൂപതാ സിനഡൽ കമ്മിഷൻ സെക്രട്ടറി ഫാ.അജി അദ്ധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് കൊട്ടയ്ക്കാട്ട്, ഫെറോനാ വികാരി ഫാ.സ്റ്റീഫൻ പുത്തൻപറമ്പിൽ, ഫാ.മാത്യു ഒഴത്തിൽ, ഫാ.തിയോഫിൻ തുരുത്തിക്കോണം, ഫാ.ഔസേഫ് പുത്തൻ പറമ്പിൽ, ഫാ.ജോർജ് ലോബോ, ഫാ.സാബിൻ ചേപ്പില, മദർ സിസ്റ്റർ ദീപ്തി, സിസ്റ്റർ മേബിൾ, ഫ്രാൻസിസ് ബി.സാവിയോ, ജസ്റ്റിൻ ബ്രൂസ്, സുബിൻ മടത്തുംഭാഗം, പോൾസൺ, അനിത റാന്നി, ഫിലിപ്പ് വനവാതുക്കര, അജിത് തുടങ്ങിയവർ പങ്കെടുത്തു.