കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷം 27നും തുലാമാസ വാവുബലി തർപ്പണം 21നും നടക്കും. തുലാമാസ വാവുബലി 21ന് രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ നടക്കും. ചടങ്ങുകൾക്ക് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മോനേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. ഷഷ്ഠിപൂജ, പാനകപൂജ, പഞ്ചാമൃതാഭിഷേകം, നാരങ്ങാ സമർപ്പണം, സുബ്രഹ്മണ്യപൂജ എന്നിവയ്ക്കു പുറമേ കരിക്ക് അഭിഷേകവും നടക്കും. ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പൂർത്തിയായതായി ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ അറിയിച്ചു.