കോത്തല: എസ്.എൻ.ഡി.പി യോഗം 405ാം നമ്പർ കോത്തല മാടപ്പാട് ശാഖയിലെ മാടപ്പാട് ഡോ.പൽപ്പു കുടുംബ യൂണിറ്റിന്റെയും ആദിത്യാ മൈക്രോ യൂണിറ്റിന്റെയും സംയുക്ത വാർഷികവും 93ാം നമ്പർ വനിതാസംഘം ഭാരവാഹികൾക്ക് അനുമോദനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പുതുയാനിയിൽ ശ്രീജിത്തിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. വി.ആർ രാമചന്ദ്രൻ, കെ.കെ ഗോപി, അജേഷ് വി.ചന്ദ്രൻ, വത്സമ്മ അശോകൻ, പി.എൻ മോഹനൻ പാലത്തിങ്കൽ, ഓമന സജീവ് എന്നിവർ പങ്കെടുക്കും. സുജാ വിനോദ് സ്വാഗതവും പി.എം ശ്രീജിത്ത് നന്ദിയും പറയും.