
പൊൻകുന്നം : പ്രധാമന്ത്രി ഗ്രാമീണ സടക് യോജനയിൽപ്പെടുത്തി ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം - പാലക്കയം റോഡ് നവീകരിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.രവീന്ദ്രൻനായർ, ഫാ.മാത്യു വയലുങ്കൽ, എം.ടി.പ്രീത, എം.ജി.വിനോദ്, ആന്റണി മാർട്ടിൻ, കെ.ജി.രാജേഷ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, സേവ്യർ മൂലകുന്ന്, ശ്യാംബാബു തുടങ്ങിയവർ പ്രസംഗിച്ചു. 68 കിലോമീറ്റർ ദൂരമുള്ള റോഡ് 3.53 കോടി രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്.