
ചങ്ങനാശേരി:നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ടൗൺഹാളിൽ 22 ന് വികസനസദസും, 23 ന് വിജ്ഞാന കേരളം മെഗാ ജോബ് ഫെയറും നടക്കും. തൊഴിൽമേളയിൽ 20 ലധികം സ്ഥാപനങ്ങൾ പങ്കെടുക്കും. അക്കൗണ്ടിംഗ്, കൗൺസിലിംഗ്, ടെലികോളർ, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി, മൾട്ടി മീഡിയ ഫാക്കൽറ്റി, ഹാർഡ് വെയർ ടെക്‌നീഷ്യൻ, റിലേഷൻഷിപ്പ് മാനേജർ, സൂപ്പർവൈസർ, ഐ.ടി, ഓഫീസ്, ബാങ്ക്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ 250ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, വൈസ് ചെയർമാൻ മാത്യൂസ് ജോർജ് എന്നിവർ അറിയിച്ചു.