പാലാ: കേരള വെളുത്തേടത്ത് നായർ സമാജം കോട്ടയം ജില്ല ഭാരവാഹികൾക്കായി പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ ഏകദിന ശില്പശാല നടത്തി. വ്യക്തിത്വ വികസന പരിശീലകൻ റെജി അമയന്നൂർ ശില്പശാല നയിച്ചു.
സമ്മേളനം സമാജം സംസ്ഥാന പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.സുശീൽകുമാർ, ഖജാൻജി പി.എസ്.സജികുമാർ, സംസ്ഥാന സെക്രട്ടറിമാരായ മുരളീധരൻ വാഴൂർ, ദീപ്തി സജീവ്, വനിത സമാജം ജില്ലാ പ്രസിഡന്റ് വിമല വിനോദ്, സെക്രട്ടറി ആശ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.