കുമരകം: ശതാബ്ദി നിറവിലെത്തിയ കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് 2024-25 വർഷം വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കുഞ്ഞുമോൻ കെ.ജെ. കരീത്ര അദ്ധ്യക്ഷത വഹിച്ചു. ബി സി.എം കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. വി.എസ്.ജോസ് ഉദ്ഘാടനം ചെയ്തു. രാജു മാത്യു വിശാഖംതറ, മണിലാൽ ടി.കെ കറുകയിൽ, ഫിലിപ്പ് സ്‌കറിയ പെരുമ്പളത്തശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. 51 വിദ്യാർത്ഥികൾക്ക് 5000 രുപ വീതം സ്‌കോളർഷിപ്പായി വിതരണം ചെയ്തു.